നെല്ലിയാമ്പതി :ദേശീയ-പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി (National Vector-Born Disease Control Programme), മലേറിയ മാസാചരണം (Anti Malaria Month)എന്നിവയുടെ ഭാഗമായി ജില്ലാ മലേറിയ ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരം, നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 14-06-2021ന് കൈകാട്ടിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മലമ്പനി രോഗനിർണയവും, ബോധവത്കരണവും നടത്തി.
മലമ്പനി രോഗനിർണയ രക്ത പരിശോധനാ ക്യാമ്പ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ:ആനന്ദ് ടി ജി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ്.ജെ ആരോഗ്യം ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബി അഫ്സൽ, എസ് ശരൺറാം എന്നിവർ മലമ്പനി രോഗ നിർണയത്തിന്റെ ഭാഗമായി അൻപതോളം തൊഴിലാളികളിൽ നിന്നും ബ്ലഡ് സ്മിയർ (Blood Smear) ശേഖരണവും നടത്തി.
പ്രസ്തുത പരിപാടിയിൽ RBSK നേഴ്സ് അഞ്ജലിവിജയൻ സ്വാഗതവും, സ്റ്റാഫ് നേഴ്സ് രോഹിണി നന്ദിയും രേഖപ്പെടുത്തി.
ഫോട്ടോ :നെല്ലിയാമ്പതിയിൽ നടന്ന മലമ്പനി രോഗ നിർണയ ക്യാമ്പിൽ ആരോഗ്യപ്രവർത്തകരായ ജെ ആരോഗ്യം ജോയ്സൺ, ബി അഫ്സൽ എന്നിവർ മലമ്പനി രോഗനിർണയ രക്ത പരിശോധന നടത്തുന്നു.