ആർടിപിസിആർ മെഗാ ക്യാമ്പ് ഇന്ന്
കൊല്ലങ്കോട് കൊടുവായൂർ അങ്കണവാടി ട്രെയ്നിങ് സെന്റർ, പല്ലശന കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെ ആർടിപിസിആർ ക്യാമ്പ് നടത്തും. പല്ലശന പഴയകാവ് മൈതാനത്തും കൊടുവായൂർ അങ്കണവാടി ട്രെയ്നിങ് സെന്ററിലുമാണ് ആർടിപിസിആർ ക്യാമ്പ് നടത്തുന്നത്. മിനിമം 200 ആൾക്കാരെയെങ്കിലും പങ്കെടുപ്പിക്കുന്ന മെഗാ ക്യാമ്പാണ് നടത്തുന്നത്.