ഗാന്ധിയൻ കളക്ടീവിൻ്റെയും, ഹരിത ഡവലപ്പ്മെൻ്റ് അസ്സോസിയേഷൻ്റെയും, പാലക്കാടൻ കർഷക മുന്നേറ്റത്തിന്റെയും, ആലത്തൂർ ബോധി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 26 വരെ പാലക്കാട് നെല്ലിയാമ്പതി പുലയമ്പാറയിലെ മിഡ്ലാൻഡ് റെസിഡൻസി കോട്ടേജിൽ വെച്ച് ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 30 യുവതീയുവാക്കൾക്കാണ് ക്യാമ്പിൽ പ്രവേശനം. യുവജനങ്ങളെ രാഷ്ട്രപുനഃർ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക, സ്വദേശി സംരംഭങ്ങൾ നടത്താനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക, നേതൃത്വ പരിശീലനം നൽകുക, പരിസ്ഥിതി സംരക്ഷണത്തിൽ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ക്യാമ്പിനെ ലക്ഷ്യം.
വിദ്യാർഥികൾ, പ്രകൃതി സ്നേഹികൾ, സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകർ, കർഷകർ, യുവജന സന്നദ്ധപ്രവർത്തകർ, അധ്യാപകർ, യുവ സംരംഭകർ എന്നിവർക്ക് ക്യാമ്പിൽ മുൻഗണന ഉണ്ടായിരിക്കും.
ട്രക്കിങ്ങ്, പക്ഷിനിരീക്ഷണം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ, ഗ്രൂപ്പ് ചർച്ച, സംരംഭകത്വ പരിശീലനം, യോഗ, ഫീൽഡ് വിസിറ്റ് തുടങ്ങിയ പരിപാടികളും ക്യാമ്പിൽ ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ ഡിസംബർ 10 നകം താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. താൽപ്പര്യമുള്ളവർ വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. 9207604997, 9072995522, 7907273741, 9447303431
സണ്ണി പൈകട, ഗാന്ധിയൻ കളക്ടീവ്
ആറുമുഖൻ പത്തിച്ചിറ, ഹരിത ഡവലപ്പ്മെൻ്റ് അസ്സോസിയേഷൻ
സജീഷ് കുത്തന്നൂർ, പാലക്കാടൻ കർഷക മുന്നേറ്റം
കൃഷ്ണകുമാർ ബോധി ആലത്തൂർ