പാലക്കാട്ട്: മുതിര കൊടുത്തു ഓമനിച്ചു വളർത്തുന്ന കാളകൾ. ഒരു നുകത്തിൽ കെട്ടിയാൽ പിന്നെ ചേറിൻ കണ്ടങ്ങളിൽ ആവേശം. പിന്നിലുള്ളവർ കൃത്യമായി തെളിച്ചാൽ ഓടി ഒന്നാമതെത്തുന്നവൻ രാജാവാകും.
കന്നുകളെ വാങ്ങിക്കുമ്പോൾ പല രീതിയിലും നോക്കിയാണ് വാങ്ങുന്നത്. ഇവയ്ക്ക് പ്രത്യേക ഭക്ഷണമുണ്ട്. കൃത്യമായ പരിശീലനവും. വേഗം കുറയരുത്. നേരത്തെതന്നെ ഓടാനും പഠിപ്പിക്കണം.
ജീവകാരുണ്യ പ്രവർത്തനത്തിന് ഭാഗമായിട്ടാണ് പരിപാടി നടത്തുന്നത്.