പാലക്കാട് :കെ റെയിൽവേ വിഷയത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ
കമ്മിറ്റിയുടെ പ്രതീകാത്മക സർവേ കല്ല് കളക്ടറേറ്റിൽ സ്ഥാപിച്ചു.ജില്ലാ
കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ജില്ലാ പ്രസിഡണ്ട് ടി എച്ച് ഫിറോസ്
ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കലക്ടറേറ്റിനു മുന്നിൽ പോലീസ്
തടഞ്ഞു. തുടർന്ന് ഡിസിസി പ്രസിഡന്റ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു
കഴിഞ്ഞതും പ്രവർത്തകർ സർവേ കല്ലുമായി കളക്ടറേറ്റിന് ഉള്ളിലേക്ക് ചാടി
കടന്നു. പോലീസുമായി നടന്ന ഉന്തും തള്ളിനും ഇടയിൽ സർവേ കല്ല് സ്ഥാപിച്ചു
പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.യൂത്ത്കോൺഗ്രസ് ജില്ലാ
പ്രസിഡണ്ട് ടിഎച്ച് ഫിറോസ്ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ഓകെ ഫാറൂഖ്,
കെഎം ഫെബിൻ,Adv ശിൽപ,,ജസീർ മുണ്ടറോട്ട്, Ak ഷാനിബ്, M.പ്രശോഭ് കെ.
സദാംഹുസൈൻ, സി. വിഷ്ണു, സി. നിഖിൽ,പ്രമോദ് തണ്ടാലോട്, പിഎസ്
വിബിൻ,പ്രദീപ് നെന്മാറ, ,പ്രദീഷ് മാധവൻ, എസ്. മുഹമ്മദ്
ഇക്ബാൽ,എം.മുരുകേഷ്, പ്രശാന്ത് യാക്കര, ഷമീർ കുഴൽമന്ദം, എന്നിവരെയാണ്
അറസ്റ്റ് ചെയ്തു നീക്കിയത്. സംസ്ഥാന സെക്രട്ടറി ഏകെ ഷാനിബ്,വിനോദ്
ചെറാട്, രോഹിത്ത് കൃഷ്ണൻ,രോഹിത് കൃഷ്ണ, അഷ്കർ പോകുംപടി, വിനീഷ് കരിമ്പാറ,
വിനീത് കരിമ്പാറ, നൗഫൽ തങ്ങൾ,എച്ച് ബുഷ്റ, സുരഭി ഉണ്ണികൃഷ്ണൻ
പ്രതിഷേധത്തിനു നേതൃത്വം നൽകി.