പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം
പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് മതർ കെയർ ഹോസ്പിറ്റലിലും, തച്ചമ്ബാറ ഇസാഫിലുമായി ചികിത്സയിലാണ്.
ദിവസങ്ങൾക്കു മുൻപ് രണ്ടു പേരുടെ മരണത്തിന് കാരണമാക്കി കാറപകടം നടന്നതും ഇതേ സ്ഥലത്താണ് .
പാലക്കാട് ഭാഗത്തേക്ക്പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ പ്രൈവറ്റ് ബസ്സ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുനതിനിടെ എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.