*ജില്ലാ ജയിലിൽ ശലഭോദ്യാനം…*
ജയിൽ അങ്കണത്തിലെ പൂന്തോട്ടത്തിൽ പൂക്കളുടെ നിശ്ചല ദൃശ്യത്തിനു പുറമേ ചിത്രശലഭങ്ങളുടെ വർണ്ണജാലം പാറിക്കളിക്കും !
ആവാസം നഷ്ടപ്പെടുന്ന ചിത്രശലഭങ്ങൾക്ക് ഇടത്താവളം ഒരുക്കുക , ജയിലിലെ അന്തേവാസികൾക്ക് മാനസികോല്ലാസം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പാലക്കാട് ജില്ലാ ജയിലിൽ ശലഭോദ്യാനം ഒരുക്കി. ജില്ലാ ജയിലിൻ്റെയും ,തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശലഭോദ്യാനം തയ്യാറാക്കിയത് .ശലഭങ്ങളെ ആകർഷിക്കുന്ന 40 വ്യത്യസ്തയിനം ചെടികളാണ് നട്ടു പിടിപ്പിച്ചത് .സംസ്ഥാനത്തെ 55 ജയിലുകളിൽ ആദ്യമായൊരുക്കുന്ന ശലഭോദ്യാനമെന്ന പ്രത്യേകതയും ഇതിനുണ്ട് .തെച്ചി തൈ നട്ട് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു .ഭൂമിക്കൊരു തണൽ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷ്ണനാൽ ,അരയാൽ ,പേരാൽ തൈകളും ജയിൽ മതിൽ കെട്ടിനു പുറത്ത് നട്ടു .തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,വെൽഫെയർ ഓഫീസർ ശ്രീമതി. ധന്യ ,ജയിൽ ഓഫീസർമാരായ മിനിമോൾ PS, രതി കൈ പഞ്ചേരി, മുരളീധരൻ. VM……., പരിസ്ഥിതി പ്രവർത്തകരായ പ്രബിൻ ഒറ്റപ്പാലം ,എൻ .വിനയകുമാർ ,എൻ .ജിഷ്ണു ,എൻ.പ്രവീൺ, മുഹമ്മദ് ജലാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കൂടാതെ ജില്ലാ ജയിലിലെ ക്ഷിപ്രവനം പദ്ധതിയിലേക്കു ഒന്നര വർഷത്തിനുള്ളിൽ കായ്ഫലം തരുന്ന ആയുർ ജാക്ക് , മാവ്, തെങ്ങ് മുതലായവ എത്തിക്കുമെന്ന് തണൽ പ്രവർത്തകർ അറിയിച്ചു.