ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്ക്. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.
അരീക്കോട് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ 10 പേർ സ്ത്രീകള്‍ ഉണ്ട്.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കും കാലിനും പരിക്കേറ്റ ചിലർ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.