ദൃശ്യം പകര്‍ത്തി യാത്രക്കാര്‍;
ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് ബാബുവിന് എതിരെയാണ് പരാതി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 16നാണ് സംഭവം നടന്നത്. കൊല്ലങ്കോട് നിന്ന് കോയമ്ബത്തൂരിലേക്ക് പോയ ബസിലെ ഡ്രൈവർ വാഹനം ഓടിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് ആരോപണം.
ബസിലുണ്ടായിരുന്ന യാത്രക്കാരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവർ തന്നെയാണ് ദൃശ്യങ്ങള്‍ പകർത്തിയത്. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഫോണില്‍ സംസാരിക്കുന്നത് നിർത്തിയില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.









