ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജ് ബസിലെ ഡ്രൈവർ ആണ്.
വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്ബിന് സമീപം നിർത്തിയിട്ടിരുന്ന ബസിനകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.