കൂറ്റനാട് കെ.എസ്.ആർ.ടി.സിയുടെ “സ്റ്റേ സെന്റർ” പ്രവർത്തനം ആരംഭിച്ചു
കൂറ്റനാട് – നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി “സ്റ്റേ സെന്റർ” നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ് ഫ്ലാഗ് ഓഫ് ചെയ്താണ് സ്റ്റേ സെന്റർ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് പാലക്കാട്ടേക്കുള്ള ബസ്സ് സർവ്വീസും സ്പീക്കർ ഉദ്ഘാടനം ചെയ്തു.
കെ.എസ് ആർ.ടി.സി ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം നാഗലശ്ശേരി പഞ്ചായത്ത് ഒരുക്കാമെന്ന് സമ്മതിച്ചതോടെയാണ് കൂറ്റനാട് “സ്റ്റേ സെന്റർ” യാഥാർഥ്യമായത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ “സ്റ്റേ സെന്റർ” ആരംഭിക്കുന്നത്. മെഡിക്കൽ കോളേജിലേക്കുള്ള ബസ് സർവീസ് പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
കൂടുതൽ ബസ്സ് സർവ്വീസുകൾ വരും ദിവസങ്ങളിൽ ആരംഭിക്കും.
ഉദ്ഘാടന പരിപാടിയിൽ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി ഉബൈദ്, നാഗലശ്ശേരി പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം രാജ എന്നിവർ പങ്കെടുത്തു.
*കൂറ്റനാട് സ്റ്റേ സെന്റർ കേന്ദ്രമാക്കി ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ
05:15 am: കൂറ്റനാട് – കുറ്റിപ്പുറം
(മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി)
06:30 am: കുറ്റിപ്പുറം- കൂറ്റനാട് – മെഡിക്കൽ കോളേജ്
(കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, കൂറ്റനാട്, പെരിങ്ങോട്, കറുകപ്പുത്തൂർ, നെല്ലുവായ്, മങ്ങാട്, അത്താണി, മെഡിക്കൽ കോളേജ് വഴി).
05:00pm : കോളേജ്- കൂറ്റനാട് – കുറ്റിപ്പുറം.
(അത്താണി, മങ്ങാട്, നെല്ലുവായ്, കറുകപ്പുത്തൂർ, പെരിങ്ങോട്, കൂറ്റനാട്, മേഴത്തൂർ, തൃത്താല, കൂടല്ലൂർ, കുമ്പിടി വഴി).
07:15pm: കുറ്റിപ്പുറം- കൂറ്റനാട്
(കുമ്പിടി, കൂടല്ലൂർ, തൃത്താല, മേഴത്തൂർ, വഴി).
05:00am കൂറ്റനാട്- പാലക്കാട്
(പട്ടാമ്പി, ഒറ്റപ്പാലം വഴി)
08:30pm പാലക്കാട്- കൂറ്റനാട്
(ഒറ്റപ്പാലം, പട്ടാമ്പി വഴി )
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്