കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്ന് ഡി.ടി.ഒ പി.എ. ഉബൈദ് അറിയിച്ചു. പാലക്കാട് ഡിപ്പോയിൽനിന്ന് 48ഉം ചിറ്റൂരിൽനിന്ന് 24ഉം വടക്കഞ്ചേരിയിൽനിന്ന് 17ഉം മണ്ണാർക്കാട്ടുനിന്ന് 15ഉം സർവിസുകൾ ആരംഭിക്കും.
അന്തർ സംസ്ഥാന സർവിസുകൾ ഒഴികെ, ഏറെക്കുറെ മുഴുവൻ സർവിസുകളും തുടങ്ങും. പാലക്കാട്-തൃശൂർ, പാലക്കാട്-ഗുരുവായൂർ, പാലക്കാട്-കോഴിക്കോട് സെക്ടറുകളിൽ അരമണിക്കൂർ കൂടുേമ്പാൾ ബസ് ഉണ്ടാവും. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്കും പാലക്കാട്ടുനിന്ന് വാളയാറിലേക്കും സർവിസ് ഉണ്ടായിരിക്കും. പാലക്കാട് ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം, കോട്ടയം സർവിസുകൾ തുടരും.സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സർവിസുകൾ ഉണ്ടായിരിക്കില്ല. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് യാത്രക്കാരെ നിന്ന് യാത്ര െചയ്യാൻ അനുവദിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന് ഡി.ടി.ഒ അറിയിച്ചു.