വിലകയറ്റം നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെട്ടില്ലെങ്കിൽ നിർമ്മാണമേഖല സ്തംഭിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ‘ നിർമ്മാണ സാമഗ്രികൾ സർക്കാർ ന്യായ വിലക്ക് വിതരണം ചെയ്യണമെന്നും അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു വിധ മുന്നറിയിപ്പുമില്ലാതെയാണ് സിമിൻ്റ് കമ്പി എന്നിവക്ക് വില വർദ്ധിപ്പിക്കുന്നത് ‘ ഒരോ കമ്പനികളും തോന്നിയപോലെ വില വർദ്ധിപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നിർമ്മാണമേഖലയിലെ അവര്യ സാധനങ്ങർക്ക് 50 രൂപയോളം വില വർദ്ധിച്ചു. സർക്കാർ ഇടപെടൽ ഫലപ്രദമാവുന്നില്ല’ പൊതുമേഖലയിലും സഹകരണ മേഖലയിലും ഉത്പന്നങ്ങൾ വിതരണം ചെയ്യണം’ അല്ലാത്തപക്ഷം നിർമ്മാണമേഖല സ്തംഭിക്കും. ലക്ഷക്കണക്കിന് പേർ തൊഴിൽ രഹിതരാവുമെന്നും ഭാരവാഹികൾ പറഞ്ഞു ‘ജില്ല സെക്രട്ടറി ബിജു ചാർളി, പ്രസിഡണ്ട് P കുട്ടൻ, ജില്ലാ ഭാരവാഹികളായ K K രാജേഷ് കുമാർ, തരിയ കുട്ടി, ആറുച്ചാമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു