ജില്ലാ സമ്മേളനം ഫെബ്രുവരി എട്ടിന്.
പാലക്കാട്: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ പാലക്കാട് ജില്ല പ്രഥമ ജില്ലാ സമ്മേളനം 2022 ഫ്രെബ്രുവരി 8 ന് തൃപ്തി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ആലോചനയോഗം സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻറ് വിജയകുമാർ മേലാർക്കോട് അദ്ധ്യക്ഷനായി. ;ജോ: സെക്രട്ടറി ശശികുമാർ കൊടുമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ല സെക്രട്ടറി ശ്രീനി കൊല്ലങ്കോട്;ജില്ല വൈസ് പ്രസിഡൻ്റ് വാസു പരുത്തിപ്പിള്ളി, ജയരാജൻ വടക്കഞ്ചേരി ,കേശവൻകുട്ടി കുത്തന്നൂർ: ജില്ലട്രഷറർ സുധ കൊല്ലങ്കോട്; പാർവ്വതി ന ണ്ടൻ കീഴായ;കോമ്പി എന്നിവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനം പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ ഉദ്ഘാടനം ചെയ്യും പത്മശ്രീ രാമചന്ദ്രപുലവർ മുഖ്യാതിഥിയായിരിക്കും. അന്നേ ദിവസം രാവിലെ 11 മണി മുതൽ ബയോഡാറ്റകൾ സൗജന്യമായി രജിസ്ട്രർ ചെയ്യാമെന്നും ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ: ആലോചനായോഗം സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി ഉദ്ഘാടനം ചെയ്യൂന്നു.