പാലക്കാട്:
ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, പ്രൊമോഷൻ പരീക്ഷകൾ ഉടൻ നടത്തുക, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി.
പാലക്കാട് ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കെ വി മധു അധ്യക്ഷനായി.
എസ്എൻഎടിടിഎ സർക്കിൾ കോ –-ഓർഡിനേറ്റർ എ ആർ ജിനോ, എഐബിഡിപിഎ ജില്ലാ സെക്രട്ടറി ജി രാജൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്, അസിസ്റ്റന്റ് സെക്രട്ടറി സി ഷിബു എന്നിവർ സംസാരിച്ചു.