പ്രതിഷേധിച്ചു.
പാലക്കാട്:പ്രതിരോധ വകുപ്പിന് കീഴിലുള്ള 41 ഓർഡനൻസ് ഫാക്ടറികളിലെ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നടപടിക്കെതിരെ BSNLEU ന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുൻപിൽ കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് പ്രകടനവും പ്രതിഷേധയോഗവും ചേർന്നു. BSNLEU ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.ആർ. രഞ്ജീവ് സ്വാഗതം പറഞ്ഞു. എസ്. സുനിൽ കുമാർ അഭിവാദ്യം ചെയ്തു. അസി. സെക്രട്ടറി വി.എൻ. സതീഷ് നന്ദി പ്രകടനം നടത്തി.