BSNL ന് 4G സർവ്വീസ് അനുവദിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർകാർ നയം തിരുത്തുക, BSNL ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, BSNL സേവനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് AUAB (ആൾ യൂനിയൻസ് ആന്റ് അസോസിയേഷൻസ് ഓഫ് ബി. എസ്. എൻ .എൽ ) യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിൽപ്പുസമരവും യോഗവും നടത്തി. BSNLEU, AlGETOA, SNEA, SEWA BSNL തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. BSNLEU ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ് സ്വാഗതം പറഞ്ഞു. AlGETOA ജില്ലാ സെക്രട്ടറി പൊൻപ്രദീപ് അധ്യക്ഷത വഹിച്ചു. SNEA ജില്ലാ സെക്രട്ടറി ശ്രീജേഷ്, പ്രസിഡന്റ് കെ കൃഷ്ണൻ നമ്പൂതിരി, ആർദ്രാ മോഹൻ, AIGETOA ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാരൻ, SEWA സെക്രട്ടറി ഇ എസ് സുബി, ടി വി സജീവൻ, BSNLEU ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. BSNLEU ജില്ലാ പ്രസിഡന്റ് വി രാധാകൃഷ്ണൻ നന്ദി പ്രകടനം നടത്തി.