നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

പാലക്കാട്: അകത്തേത്തറ നടക്കാവിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടം പൊളിക്കൽ പൂർത്തിയായി. ഉ ടൻ നിർമാണം തുടങ്ങും.
മേൽപ്പാലത്തിന്റെ പണി ഒരുവർഷത്തിനകം പൂർത്തിയാക്കുന്നതിനനുസൃതമായ ദർഘാസിന് അംഗീകാരം ലഭിച്ചിരുന്നു. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് ആർ.ബി.ഡി.സി.കെ. അധികൃതർ അറിയിച്ചത്. കരാർ ഏറ്റെടുത്ത കമ്പനിതന്നെ ഡിസൈൻ സമർപ്പിക്കും.