നെല്ലിയാന്പതി ചുരം പാതയിൽ ഉരുൾപൊട്ടലിൽ തകർന്നുപോയ കലുങ്കിനു പകരം പുതിയ പാലം ഇന്നു വൈകീട്ട് നാലിന് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ ഓണ്‍ലൈനായി നിർവ്വഹിക്കും.
ചടങ്ങിൽ കെ.ബാബു. എംഎൽഎ അധ്യക്ഷനാകും. 2018 ഓഗസ്റ്റ് 16നുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കുണ്ടറച്ചോല കലുങ്കിലാണ് പുതിയ പാലം നിർമ്മിച്ചത്. 2019 മാർച്ചിൽ ആരംഭിച്ച പാലം നിർമ്മാണമാണ് ഒന്നര വർഷത്തിനു ശേഷം പൂർത്തിയായത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചിലഴവിച്ചാണ് പുതിയ പാലം നിർമ്മിച്ചത്. 2018 പ്രളയത്തിൽ കലുങ്ക് തകർന്നതോടെ നെല്ലിയാന്പതിയിലേക്കുള്ള ഗതാഗതം ഒരാഴ്ച പൂർണ്ണമായും മുടങ്ങിയിരുന്നു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സിമന്റ് കുഴലുകളും, മണൽചാക്കുകളും അടുക്കിവെച്ച് താൽക്കാലിക പാലം നിർമ്മിച്ചാണ് ഒരാഴ്ച്ചയ്ക്ക് ശേഷം ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.