ശ്രീകൃഷ്ണപുരം: ഷെഡുംകുന്ന് കരിമ്പുഴ പുഴയിൽ പാത്തിപാലം തോടിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ നാട്ടുകാരാണ് ആദ്യം കാണുന്നത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്ദേശം 55 വയസുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയിലെ പുൽത്തട്ടിൽ കുടുങ്ങി അഴുകിയ നിലയിലാണ് മൃതദേഹം. കൂടുതൽ പരിശോധനക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി