കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍.
സംഭവത്തിന് ശേഷം വടകരയില്‍ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നുകളഞ്ഞ സായൂജിന്റെ ചിത്രങ്ങള്‍ പാനൂർ പൊലീസ് പാലക്കാട് റെയില്‍വേ പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്ന് പുലർച്ചെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്ന് ഉച്ചക്ക് ശേഷം സായൂജിനെ പാനൂർ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.










