പാലക്കാട്: സാമ്പത്തിക പ്രതിസന്ധി മൂലം മറ്റൊരു കർഷകൻ കൂടി ജീവനൊടുക്കി. പാലക്കാട് കരിങ്കുളം സ്വദേശി കണ്ണൻകുട്ടി (56) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ബ്ലേഡ് പലിശക്കാരിൽ നിന്നും നാല് ലക്ഷം രൂപ ഇയാൾ വായ്പയെടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇത് തിരിച്ച് നൽകാൻ സമ്മർദ്ദമുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.