പാലക്കാട്.സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറത്താണ് ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചത്. പാലക്കാട് പൊറ്റശ്ശേരി സ്വദേശിനി വസന്ത (48 ) ആണ് മരിച്ചത് . വസന്തക്ക് കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇന്നലെ ഇവർ കോവിഡ് നെഗറ്റീവ് ആയിരുന്നു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കല്ലംകുളം പ്രദേശത്തു താമസിച്ചിരുന്ന ചേലക്കാട് നാരായണൻ മകൾ വസന്ത (48) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഇന്ന് ഉച്ചക്ക് ശേഷം മരണമടഞ്ഞത്. 26.05.2021 ന് കോവിഡ് പോസിറ്റീവ് ആയി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.










