ശോഭയ്ക്ക് വേണ്ടി നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാടന്‍ കാവി കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരസയ്ക്ക് മുൻപിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ജില്ലാ നേതൃത്വത്തിന് ശോഭ വരുന്നതിനോട് യാതൊരു താത്പര്യവുമില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുൻ ബി ജെ പി പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയുമായിരുന്ന കെ കൃഷ്ണകുമാറിന്റെ പേരാണ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഈ തർക്കം രൂക്ഷമയാതോടെ നേതാക്കളുടെ സ്വീകാര്യത പരിശോധിക്കാൻ പാർട്ടിക്കുള്ളില്‍ പ്രത്യേക സർവ്വെ നടത്താൻ ദേശീയ നേതൃത്വം ഒരു സമിതിയെ നിയോഗിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. സമിതി നടത്തിയ സർവ്വെയില്‍ ശോഭ സുരേന്ദ്രനായിരുന്നു മുൻതൂക്കം ലഭിച്ചത്
അതേസമയം ഫ്ലക്സുകള്‍ പൊങ്ങിയ വിഷയത്തില്‍ ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല.