പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ബിജെപിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികത്തിന് തുടക്കമായി…
************* പാലക്കാട്: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി യുടെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന സേവാ പാക്ഷികത്തിന് ജില്ലയിൽ തുടക്കമായി. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തം നൽകിക്കൊണ്ട് ആരംഭിച്ച ആഘോഷ പരിപാടികൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, ബിജെപി അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി ജന്മദിന നാളിൽ ബൂത്ത് തല സമ്പർക്കത്തിലൂടെ ബി ജെ പി പ്രവർത്തകർ അംഗങ്ങളെ ചേർത്ത് തുടങ്ങി, മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജയും, വഴിപാടുകളും, തുടർന്നുള്ള ദിവസങ്ങളിൽ വിവിധതരം സേവാ പ്രവർത്തനങ്ങൾക്കാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളുകൾ ,ആശുപത്രികൾ എന്നിവ വൃത്തിയാക്കൽ,
60 വയസ്സ് കഴിഞ്ഞ അമ്മമാർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കൽ, അമ്മയുടെ പേരിൽ ഒരു മരം എന്ന ക്യാമ്പയിൻ ആരംഭിക്കൽ തുടങ്ങിയ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെയാണ് സേവന പ്രവർത്തനങ്ങൾ നടത്തുക. ജില്ലയിലെ പരിപാടികൾ ഏകീകരിക്കുവാനായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ കെ ഓമനക്കുട്ടൻ കൺവീനറായും, ബിജെപി നേതാക്കന്മാരായ സി മധു, ബി മനോജ്, എംപി സതീഷ്കുമാർ, തുടങ്ങിയവർ അംഗങ്ങളായും സമിതി രൂപീകരിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തദാനം ബിജെപി സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത്ശിവൻ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി വേണുഗോപാലൻ എ കെ ഓമനക്കുട്ടൻ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷിനു ,സുനീഷ് ഭരതക്കാട് ബിജെപി നേതാക്കന്മാരായ സി മധു, കെ ബാബു, നവീൻവടക്കന്തറ, ആർ ജി മിലൻ, പ്രിയ.കെ വി, ആർ ശ്രീജിത്ത് , എസ് വിഷ്ണു എന്നിവർ സംസാരിച്ചു.