ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ദിവ്യമായും ഭവ്യമായും
സംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമയാണ്.. കെ. എം ഹരിദാസ് – ബിജെപി ജില്ലാ
പ്രസിഡന്റ്.
ഭാരതത്തിൽ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈ
കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഭാരതം ലോകത്തിന് മുന്നിൽ
അറിയപ്പെടുന്നതെന്നും, ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ദിവ്യമായും
ഭവ്യമായും
സംരക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്നും ബിജെപി ജില്ലാ
പ്രസിഡന്റ് ശ്രീ. കെ. എം. ഹരിദാസ് പറഞ്ഞു..
കേന്ദ്ര സർക്കാർ കാശിയിൽ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം
പ്രധാനമന്ത്രി നരേന്ദ്രമോദിജി നിർവഹിക്കുന്ന ചടങ്ങിന്റെ തത്സമയ
സംപ്രേഷണവും ആദ്ധ്യാത്മിക സദസ്സും പാലക്കാട് മണ്ഡലത്തിൽ ഉദ്ഘാടനം
ചെയ്യുന്ന വേളയിലാണ് കെ.എം. ഹരിദാസ് ഇങ്ങനെ പറഞ്ഞത്.. പരിപാടിയിൽ
ബ്രഹ്മകുമാരി സിസ്റ്റർ മീന ബഹൻ, സാന്ദീപാനി സാധനാലയം വൈദിക പഠന
കേന്ദ്രത്തിന്റെ ആചാര്യൻ ശ്രീ ശ്യാം ചൈതന്യ എന്നിവർ അനുഗ്രഹ പ്രഭാഷണം
നടത്തി…
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ഹിന്ദു ഐക്യ വേദി ജില്ലാ
അദ്ധ്യക്ഷൻ മണി, ബിജെപി മണ്ഡലം അദ്ധ്യക്ഷൻ ബാബു വെണ്ണക്കര, നഗരസഭാ
ചെയർപേഴ്സൺ പ്രിയ അജയൻ, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ,
സെക്രട്ടറി നവീൻ വടക്കന്തറ, ബിജെപി ജില്ലാ ഉപാധ്യക്ഷ ടി. ബേബി, മണ്ഡലം
ഭാരവാഹികളായ സുനിൽ.എം, മിലൻ R.G, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്
അശ്വതി മണികണ്ഠൻ എന്നിവർ സംസാരിച്ചു….