മലബാർ സിമൻ്റ്സിനു വേണ്ടിയുള്ള വാളയാർ മലനിരകളിലെ ചുണ്ണാമ്പുകല്ല് ഖനനം വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് KM ഹരിദാസ്’ എയിംസിനു വേണ്ടിയും കർഷകർക്കു വേണ്ടിയും BJP നിലകൊള്ളൂമെന്നും KM ഹരിദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പശ്ചിമഘട്ടത്തിലുൾപ്പെടുന്ന വാളയാർ മലനിരകൾ പരിസ്ഥിതി ലോല പ്രദേശമാണ് ‘ പരിസ്ഥിതി ആഘാത പ0നങ്ങൾ ഖനനം വിലക്കിയിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ ചുണ്ണാമ്പുകല്ല് ഖനനാനുമതി പുതുശേരി പഞ്ചായത്ത് നിഷേധിച്ചു. എന്നാൽ അനുമതിക്കായി പുതുശ്ശേരി പഞ്ചായത്തിന് മേൽ സമ്മർദ്ദം തുടരുകയാണ്. മലനിരകളിലെ ഖനനം അവസാനിപ്പിച്ച് സർക്കാർ ബദൽ മാർഗ്ഗം തേടണം. എയിംസിനു വേണ്ടി സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സർക്കാറിനെ സമീപിച്ചാൽ അനുവദിക്കും. എല്ലാ സംസ്ഥാനത്തും എയിംസ് എന്നത് മോദി സർക്കാർ നയമാണ് ‘ എയിംസിനു വേണ്ടി നിവേദനവും പരിഭവവുമല്ല ആവശ്യം’ സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സർക്കാറിനെ സമിപിച്ചാൽ BJP എയിംസിനു വേണ്ടി നിലകൊള്ളം’ കർഷകരെ കബിളിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് ‘ നെല്ലെടുപ്പ് വേഗത്തിലാക്കണം’ കാലവർഷത്തിൽ വിളകൾ നശിച്ച കർഷകർക്ക് സർക്കാർ നഷ്ട്ടപരിഹാരം നൽകണമെന്നും KM ഹരിദാസ് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ Ad ‘ കൃഷ്ണദാസ്, ജില്ല ജനറൽ സെക്രട്ടറി P വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു