സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. മലമ്പുഴയിലെ വിഎസിന്റെ അസ്സാന്നിധ്യവും തദ്ദേശീയര്‍ വേണമെന്ന പ്രാദേശിക ആവശ്യവും കൃഷ്ണകുമാറിനെ തുണയ്ക്കുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ഷാഫി പറമ്പിലിനെ നേരിടാന്‍ സന്ദീപ് വാര്യരെത്തുമെന്നാണ് സൂചന. പക്ഷെ, താഴെത്തട്ടില്‍ സന്ദീപ് സ്വീകാര്യനാവുമോ എന്ന സംശയം പരിവാര്‍ സംഘടനകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള സാധ്യതയും ബിജെപി തള്ളുന്നില്ല










