തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
ചെയർമാൻ /വൈസ് ചെയർമാൻ, & പ്രസിഡൻറ്/ വൈസ് പ്രസിഡണ്ട്
എന്നീ സ്ഥാനങ്ങളിലേക്ക് 28, 30 തിയ്യതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ
എൽഡിഎഫ് – യുഡിഎഫ്
മുന്നണികളുടെ സ്ഥാനാർഥികൾക്ക് യാതൊരുവിധ പിന്തുണയും നൽകുകയില്ലെന്നും,
എൽഡിഎഫ് – യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെയും പിന്തുണയ്ക്കില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ്
പ്രസ്താവനയിലൂടെ അറിയിച്ചു.