സ്ഥാനാര്‍ഥി പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഏത് മണ്ഡത്തില്‍ മത്സരിച്ചാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ശോഭാ സുരേന്ദ്രന് കഴിയുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം പോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പ്രത്യേക സാഹചര്യത്തില്‍ വിജയം ശോഭയ്ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കരുതുന്നു.









