ബിജെപിയിലെ പൊട്ടിത്തെറിയില്‍ തുറന്നടിച്ച് സ്ഥാനാര്‍ഥി സ്മിതേഷ്; സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി സ്ഥാനാർഥിയുമാണ് പി സ്മിതേഷ് രംഗത്തെത്തിയത്
പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയില്‍ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്മിതേഷ് വ്യക്തമാക്കി. തനിക്ക് നല്‍കിയത് ജയസാധ്യത കുറവുള്ള സീറ്റെന്നും ബി ജെ പി സ്ഥാനാർഥി തുറന്നടിച്ചു. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള സ്ഥാനാർത്ഥി പട്ടികക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സണ്‍ പ്രമിള ശശിധരൻ രംഗത്തെത്തിയിരുന്നു








