ഇ കൃഷ്ണദാസിനെ തോല്‍പ്പിക്കാൻ കൃഷ്ണകുമാര്‍ പക്ഷം നീക്കം; സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര് എസ് എസിന് പരാതി നല്കി
നഗരസഭയിലെ പട്ടിക്കരയില്‍ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർ എസ് എസിന് പരാതി നല്കി.
പട്ടിക്കര നിവാസികള്‍ എന്ന പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണദാസ് മത്സരിക്കുന്നത് ആർക്കും താല്പര്യമില്ലെന്ന് പരാതിയില്‍ പറയുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആണ് ആവശ്യം. 117 പേർ പരാതിയില്‍ ഒപ്പിട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഇടപെട്ടായിരുന്നു കൃഷ്ണദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തില്‍ നിന്ന് സീറ്റ് നല്‍കിയത്.









