കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസെടുത്തു
ശിവരാജന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്, ഡിവൈഎഫ്ഐ നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ദേശീയ പതാക കാവിക്കൊടിയാക്കാൻ വാജ്പേയിയുടെ കാലത്ത് തന്നെ ചർച്ചകൾ പാർലമെന്റിൽ നടന്നതാണെന്നും ഇന്ത്യയുടെ ഐക്യത്തിന്റേതാണ് കാവിപതാകയെന്നുമായിരുന്നു ശിവരാജന്റെ പ്രതികരണം. മോദിയെ പ്രധാനമന്ത്രിയാക്കിയതും ഗവർണറെ നിയോഗിച്ചതും ആർഎസ്എസ് ആശയം നടപ്പിലാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു










