ട്രോളി വിവാദത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ല, കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണ്: സി കൃഷ്ണകുമാര്‍
പൊലീസ് സ്വീകരിച്ചത് യു ഡി എഫിനെ സഹായിക്കുന്ന നിലപാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. പൊലീസില്‍ നിന്ന് മറിച്ചൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നിയമവശം പരിശോധിച്ച് ബി ജെ പിയുടെ തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം വിശദമാക്കി.