ബി.ജെ.പി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് വീണ്ടും ക്ഷണിച്ച് ഡി.സി.സി; എ. തങ്കപ്പന് ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് എൻ. ശിവരാജൻ
ബി.ജെ.പി കൗണ്‍സിലർമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിലാണ് ഉന്നയിച്ചത്. സന്ദീപ് വാര്യർ പറഞ്ഞ പോലെ ബി.ജെ.പി ആശയവുമായി മുന്നോട്ടു പോകാനില്ലെന്ന് കൗണ്‍സിലർമാർ പുറത്തു പറഞ്ഞിട്ടില്ല. അത്തരത്തില്‍ ഒരു സാഹചര്യമുണ്ടായാല്‍ തുടർനടപടി സ്വീകരിക്കുമെന്നും എ. തങ്കപ്പൻ വ്യക്തമാക്കി.
അതേസമയം, അതൃപ്തരായ കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത വി.കെ ശ്രീകണ്ഠൻ എം.പിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് എൻ. ശിവരാജൻ രംഗത്തെത്തി.
ആർ.എസ്.എസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് പാർട്ടി കൗണ്‍സിലർമാർ. ആര്.എസ്.എസുകാരെ സ്വീകരിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറാണോയെന്നും ശിവരാജൻ ചോദിച്ചു. വേണമെങ്കില്‍ ശ്രീകണ്ഠനും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്നും ശിവരാജൻ വ്യക്തമാക്കി.