തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാതല ശില്പശാല ഇന്ന് വടക്കന്തറ രാധിക കല്യാണമണ്ഡപത്തില്‍ നടന്നു. ശില്പശാലയിൽ ജില്ല ഉപാധ്യക്ഷൻ ശ്രീ. പി. ഭാസി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം ശ്രീ.എൻ.ശിവരാജൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീ. പി. വേണുഗോപാലൻ, ശ്രീ.കെ.എം.ഹരിദാസ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു.