മണ്ണാർക്കാട്: പള്ളിക്കുറുപ്പ് ഹൈസ്കൂൾ പ്രദേശത്ത് പേപ്പട്ടിയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. പള്ളിക്കുറുപ്പ് സ്വദേശികളായ പാലേങ്ങൽ ഹമീദ്, ചൂരനൂട്ടിൽ രവീന്ദ്രൻ നായർ, കൃഷ്ണകുമാരി, ടി.കെ. ജുമൈല, കെ.വി. അബ്ദുൾ റഹിമാൻ, തങ്കമണി കുറിയപള്ളിയാൽ, രാധാകൃഷ്ണൻ മുണ്ടംപോക്കിൽ എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും പ്രതിരോധ കുത്തിവെപ്പും നൽകി. നിരവധി നായ്ക്കൾക്കും പശുക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റതായി നാട്ടുകാർ പറയുന്നു.
പരിക്കേറ്റവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ മഠത്തിൽ ജയകൃഷ്ണൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.