നെല്ലിയാമ്പതി: ഗവൺമെൻ്റ് ഓറഞ്ച് & വെജിറ്റബിൾഫാമിലെ 521ഏക്കർ ഭൂമിയിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുന്നു. നെല്ലിയാമ്പതിയിൽ ആദ്യമായാണ് ജൈവവൈവിദ്ധ്യരജിസ്റ്റർ തയ്യാറാക്കുന്നത്. വിവിധവൃക്ഷങ്ങളെയാണ് ആദ്യഘട്ടത്തിൽ രജിസ്റ്ററിൽ ഉൾപ്പെടുത്തുക. നെല്ലിയാമ്പതി ഓറഞ്ച് അന്റ് വെജിറ്റബിൾഫാം , നെന്മാറ സെന്റർ ഫോർ ലൈഫ്സ്ക്കിൽസ് ലേർണിങ്ങ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം ഐഡിയൽകോളേജ് സാമൂഹ്യപ്രവർത്തനവിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച്ദിവസം നീണ്ടുനിൽക്കുന്ന രജിസ്റ്റർതയ്യാറാക്കൽ പ്രവർത്തനത്തിന് സൂപ്രണ്ടൻ്റ് നന്ദകുമാർ , കൃഷി ഓഫീസർ വരുൺ ,
CLSL ഡയറക്ടർ അശോക് നെന്മാറ എന്നിവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുന്നത്. വൃക്ഷങ്ങളുടെ ശാസ്ത്രനാമം, സസ്യകുടുംബം, പ്രാദേശികനാമം കൂടാതെ ഇവസ്ഥിതിചെയ്യുന്ന ലാറ്റിറ്റ്യൂട്,
ലോൻജിറ്റ്യൂട് എന്നിവയും ശേഖരിക്കും. വൃക്ഷങ്ങളെ തിരിച്ചറിയുന്നതിന് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. എച്ച്.ഒ.ഡി അബ്ദുൾഫത്താഹ്, അധ്യാപകരായ
നൂർജഹാൻ ,ഷഹല , അനിത കൃഷ്ണമൂർത്തി എന്നിവരും 20-2-2022ന് നടന്ന ഈ പരിപാടിയിൽ സംബന്ധിച്ചു.