വല്ലപ്പുഴ: പട്ടാമ്പിപളളിപ്പുറം പാതയിലെ പെരുമുടിയൂരിൽ ശനിയാഴ്ച രാത്രിയാണ് ബൈക്ക് അപകടമുണ്ടായത്. പളളിപ്പുറം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന് കുറുകെ നായ ചാടിയായിരുന്നു അപകടം നടന്നത് . നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. വല്ലപ്പുഴ സ്വദേശികളായ മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ പരിക്ക് പറ്റിയവരെ ആശുപ്രതിയിൽ എത്തിച്ചു. ഗുരുതര പരിക്ക് പറ്റിയ വല്ലപ്പുഴ അപ്പംകണ്ടം കൊട്ടിലിയിൽ ഷമീറിന്റെ മകൻ സൻഫർ ഞായറാഴ്ച മരിക്കുകയായിരുന്നു. 19 വയസ്സാണ്. ബൈക്കിലുണ്ടായിരുന്ന വല്ലപ്പുഴ അപ്പം കണ്ടത്തിൽ അലിയുടെ മകൻ നൗഷ്കർ, പാലക്കാട് തിരുത്തിയിൽ സിദ്ധീഖിന്റെ മകൻ ഹസീബ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവർ തൃശ്ശൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്.