അഗളി: വെട്ടുകുഴിയിൽ റോയ്ക്കെതിരെയാണ് കേസ്. ഇദ്ദേഹത്തിന്റെ മകൻ ബൈക്കോടിച്ച് സഞ്ചരിക്കവേ തിങ്കളാഴ്ച അഗളി സി ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. RCC109A വകുപ്പ് പ്രകാരമാണ് കേസ്.
ആർ സി ഓണർക്ക് മൂന്ന് വർഷം വരെ തടവും ഇരുപത്തിയ്യായിരം രൂപ തുക പിഴയും ലഭിക്കും. കൂടാതെ വാഹന പെർമിറ്റ് ഒരു വർഷം വരെ സസ്പെന്റ് ചെയ്യും. ബൈക്കോടിച്ച കുട്ടിക്ക് 25 വയസ്സ് പൂർത്തിയായാൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. ആറ് മാസത്തിനിടെ മൂന്ന് യുവാക്കൾ അട്ടപ്പാടിയിൽ ബൈക്ക് അപക്കടത്തിൽ മരണപ്പെട്ടിരുന്നു. ആയതിനാൽ പാലക്കാട് ജില്ല പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും കൗമാരക്കാർ ബൈക്ക് ഓടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അഗളി സി ഐ ജയപ്രസാദ് പറഞ്ഞു