വാളയാറിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 170 കിലോ, മൂന്നുപേർ പിടിയിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവാണ് എക്സൈസ്
പിടികൂടിയത്
എക്സൈസ് ക്രൈം ബ്രാഞ്ച് സി.ഐ ആർ .എൽ .ബൈജുവിന് ലഭിച്ച വിവരത്തെ തുടർന്നു ഉത്തരമേഖല സ്ക്വാഡും തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗവും വാളയാർ എക്സസൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കളെ ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ് അറസ്റ്റ് ചെയ്തത്. തിരൂർ കോട്ടക്കൽ പാറമ്മൽ വീട്ടിൽ നൗഫൽ .പി (33വയസ്സ് ),തിരൂർ കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് .കെ (28വയസ്സ് ), തിരൂർ കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേ കുന്നൻ വീട്ടിൽ ഷാഹിദ് (27 വയസ്സ് )എന്നിവരെയാണ് പിടിയിലായത് . വാളയാർ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹരിഷ് തൃശൂർ ഐബി ഇൻസ്പെക്ടർ മനോജ്കുമാർ, ഉത്തര . മേഖല സ്കാഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ ,പ്രിവന്റീവ്ഓഫീസർമാരായ ലോനപ്പൻ കെ. ജെ ,ഷിബു .കെ .എസ്, രാമകൃഷ്ണൻ .കെ .ആർ , ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാർ .കെ, നിധിൻ.സി, അഖിൽ ദാസ്.ഇ, വിനീഷ് .പി .ബി(പരപ്പനങ്ങാടി )വാളയാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ജയപ്രസാദ്, പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സനൽ, പ്രബിൻ കെ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, സ്റ്റാലിൻ ,പ്രത്യുക്ഷ്, പ്രമോദ്, രജിത്ത്. എന്നിവരാണ് പ്രതികളെ പിടികൂടിയത്