ഭാരത് ജോഡോ :ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള യാത്ര
- ഗാന്ധിദർശൻ വേദി.
ചിറ്റൂർ: മഹാത്മാഗാന്ധി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് നമ്മൾക്കെല്ലാമായി ഉറപ്പു നല്കുന്ന ഭരണഘടനാ മൂല്യങ്ങളും തുല്യനീതിയും അവകാശങ്ങളുമാണെന്ന്, കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു.ഗാന്ധിദർശൻ വേദി ചിറ്റൂർ നിയോജക മണ്ഡലം കൺവെൻഷൻ ചിറ്റൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവിനെ തൊട്ട് ഇന്ത്യയുടെ വിരിമാറിലൂടെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ജനകീയ രാഷ്ട്രീയ യാത്രയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ ഗാന്ധിദർശൻ വേദി പ്രവർത്തകരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷണൻ, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ആർ.നാരായണൻ, എം.ശശികുമാർ ,ചിറ്റൂർ ചന്ദ്രൻ, മുരളി തറക്കുളം, എം.മണി മാസ്റ്റർ, ആർ.ബാബു, ഇ. സച്ചിതാനന്ദൻ, എം.തങ്കപ്പൻ, പി.എസ്.ശ്രീകുമാർ ,എസ്.ദേവസഹായം, എസ്.അരുൾദാസ്, രാജുവണ്ണാമട എന്നിവർ പ്രസംഗിച്ചു.