ഏലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണ നീക്കം; ജെസിബി തടഞ്ഞ് നാട്ടുകാരുടെയും സമരസമിതിയുടെയും പ്രതിഷേധം
സ്ഥലത്തെ കാടുവെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്ബനി അധികൃതർ നല്കുന്ന വിശദീകരണം. എന്നാല്‍, ഈ നീക്കം ബ്രൂവറിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാണ് എന്ന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവർത്തകർ. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്താനും അതിർത്തിക്കല്ലുകള്‍ സ്ഥാപിക്കാനുമുള്ള മുന്നോടിയായാണ് കാട് വെട്ടിത്തെളിക്കുന്നതെന്ന വിവരം സമരസമിതിക്ക് ലഭിച്ചിട്ടുണ്ട്. തലേദിവസം കമ്ബനി അധികൃതർ സ്ഥലം സന്ദർശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നെന്നും, രാത്രിയോടെ നിർമ്മാണം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.










