ദേശീയപാത എരിമയൂർ മേൽ പാലത്തിൽ നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു
കിഴക്കഞ്ചേരി ഇളവംപാടം ചിലന്പികുന്നേ ൽ വീട്ടിൽ പരേതനായ ജോസഫ് മകൻ സി. ജെ. ജോൺസൺ (51) ആണ് മരിച്ചത്. വെ ള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു അപകടം. പിക്കപ്പ് വാനിന്റെ ടയർ പഞ്ചറായ തിനെ തുടർന്ന് എരിമയൂർ മേൽപാലത്തിൽ വച്ച് ടയർ മാറ്റുന്നതിനിടെ ബൈക്ക് വാനി ന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഉടൻ ത ന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയി ൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സ്വകാര്യ കന്പനിയിൽ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന ജോൺസൺ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്ന തിനിടെയാണ് അപകടം ഉണ്ടായത്.