വാളയാറിലെ സംസ്ഥാന വനം വകുപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 112-ാം ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. വനസമ്പത്ത് കാക്കാന്‍ ഓരോ വ്യക്തിയും പ്രതിജ്ഞാബദ്ധമാണെന്നും അതിനായി അഹോരാത്രം പ്രയത്നിക്കണമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് മേധാവി പി.കെ.കേശവന് സല്യൂട്ട് സ്വീകരിച്ചു. 2020 ഓഗസ്റ്റില്‍ 47 പേരുമായി പരിശീലനം ആരംഭിച്ച 112- മത് ബാച്ചില്‍ 5 ബിരുദാനന്തര ബിരുദക്കാരുണ്ട്. പരിപാടിയില്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥരായ എം. നീതു ലക്ഷ്മി, പി. പുഗഴേന്തി, വിജയാനന്ദന്, കെ.വി. ഉത്തമന്, ഡി.എഫ്.ഒ കുറാ ശ്രീനിവാസ്, ഫോറസ്റ്റ് സ്കൂള്‍ ഡയറക്ടര്‍ ഹരികൃഷണന് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്