പാലക്കാട് പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കിടത്തിച്ചികിത്സയ്ക്ക് സജ്ജമായി. 100 കിടക്കയാണ് ഇപ്പോൾ ഒരുക്കിയത്. നേഴ്സുമാരുടെ നിയമനം വേഗത്തിലായാൽ 100 കിടക്കയിലും രോഗികളെ ചികിത്സിക്കാം. ഇപ്പോൾ 20 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സജ്ജമാണ്. ഓക്സിജൻ ബെഡ്, വെന്റിലേറ്റർ, ഓപ്പറേഷൻ തിയറ്റർ എന്നിവയും ഒരുക്കി. ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ നൂറോളം ഡോക്ടർമാരുടെ സേവനം ലഭിക്കും. എന്നാൽ നേഴ്സുമാരുടെ സേവനം പരിമിതമാണ്. എൻഎച്ച്എമ്മിൽനിന്ന് ഉടൻ നിയമനം പൂർത്തിയാകും. അതോടെ പൂർണതോതിൽ കിടത്തിച്ചികിത്സ സാധ്യമാകുമെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. എം എസ് പത്മനാഭൻ പറഞ്ഞു.