പ്ലസ് വൺ,ഡിഗ്രി:ജില്ലയിൽ പുതിയ ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണം
പാലക്കാട്:ജില്ലയിൽ പ്ലസ് വൺ,ഡിഗ്രി അടക്കമുള്ള ഉപരിപഠന മേഖലകളിൽ ഭീകരമായ സീറ്റ് അപര്യാപ്തത നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിക്കുകയും ആവശ്യമായിടങ്ങളിൽ പുതിയ സ്കൂൾ, കോളേജുൾ ആരംഭിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ ഗവൺമെന്റ്, എയ്ഡഡ് മേഖലകളിൽ സീറ്റ് ഇല്ലാത്തതുമൂലം എസ്.എസ്.എൽ.സിക്ക് ശേഷം ജില്ലയിൽ 11,117
വിദ്യാർത്ഥികളാണ് പുറത്തുനിൽക്കേണ്ടി വന്നത്. പ്ലസ് വൺ സീറ്റുകൾ മാത്രമല്ല എസ്.എസ്.എൽ.സിക്ക് ശേഷം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന വി.എച്ച്.എസ്.ഇ,പോളി, ഐ.ടി.ഐ അടക്കമുള്ള സീറ്റുകൾ പരിഗണിച്ചിട്ടു കൂടിയാണ് ഇത്രയും വിദ്യാർത്ഥികൾ പുറത്തുനിൽക്കേണ്ടി വന്നത്. ഇവരിൽ ഭൂരിഭാഗവും ഫീസ് കൊടുത്ത് പഠിക്കേണ്ട പ്രൈവറ്റ് മേഖലയെ ആശ്രയിക്കുകയാണ് ചെയ്തത്. പ്ലസ്ടുവിന് ശേഷമുള്ള ഡിഗ്രി അടക്കമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതിനേക്കാൾ ഭീകരമായ അവസ്ഥയിലാ
ണ് സീറ്റ് അപര്യാപ്തത ഉള്ളത്.
കഴിഞ്ഞവർഷം എറണാകുളം,ഇടുക്കി, കോട്ടയം,
ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ എസ്.എസ്.എൽ.സി കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികളും പ്ലസ് വണ്ണിന് പ്രവേശനമെടുത്തിട്ടും ഈ എല്ലാ ജില്ലകളിലുമായി 9856 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് പാലക്കാട് അടക്കമുള്ള മലബാർ ജില്ലകളിലെ വിദ്യാർത്ഥികളോടുള്ള തികഞ്ഞ വിവേചനമാണ് ചൂണ്ടികാണിക്കുന്നത്.
ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. മാത്രവുമല്ല കഴിഞ്ഞ വർഷത്തേക്കാളും വിജയ ശതമാനവും വലിയ ഗ്രൈഡുള്ള വിദ്യാർത്ഥികളുടെ എണ്ണവും കൂടുമെന്നും ഉറപ്പാണ്. മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പുതിയ കോഴ്സുകൾ,ബാച്ചുകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അനുവദിക്കുമെന്നത് എൽ.ഡി.എഫിന്റെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ആയതിനാൽ എല്ലാ വർഷവും സീറ്റ് അപര്യാപ്തതയുണ്ടാകുമ്പോഴുള്ള പ്രതിഷേധങ്ങൾ ഒതുക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമായി നടത്തുന്ന കേവല ആനുപാതിക സീറ്റ് വർധനവിനപ്പുറം പുതിയ ബാച്ചുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഗവൺമെന്റ്,എയ്ഡഡ് മേഖലകളിൽ അനുവദിക്കാൻ സർക്കാർ തയ്യാറാകണം. നിലവിലുള്ള ഹൈസ്ക്കൂളുകളിൽ വേണ്ട സൗകര്യങ്ങൾ വരുത്തി ഹയർസെക്കൻഡറിക ളാക്കി അപ്ഗ്രേഡ് ചെയ്യണം.ആർട്സ് ആൻഡ് സയൻസ് കോളേജുകളില്ലാത്ത നിയമസഭ മണ്ഡലങ്ങളിൽ കോളേജുകൾ അനുവദിക്കണം.കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കണം.ജില്ലയിൽ സ്പോർട്സ് കോളേജ്,തമിഴ് കോളേജ് എന്നിവ ആരംഭിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Rafeek
FRATERNITY
Media Secretary
9747073452