കോണ്‍ഗ്രസ് നേതാവ് ഭാസ്കരൻ സിപിഐഎമ്മില്‍ ചേർന്നു. മുന്നു തവണ നഗരസഭാ കൗണ്‍സിലർ ആയിരുന്ന ഇയാള്‍ 13-ാം വാർഡായ പുത്തൂർ നോർത്തില്‍ നിന്നാണ് മത്സരിച്ചിരുന്നത്.
കൗണ്‍സിലർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നീ പദവികള്‍ വഹിച്ചയാളാണ് ഭാസ്കരൻ. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചേർന്ന സംയുക്ത മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്, ബിജെപിയുടെ നഗരസഭാ ഭരണത്തിനെതിരേ മിണ്ടാൻ അനുവദിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്ന് ഭാസ്കരൻ പറഞ്ഞു.