ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-
‘ –ജോസ് ചാലക്കല്‍’
പാലക്കാട്: ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ ഒരാളും ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകിയതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ബസവേസരന്റെ പേരില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പനം പട്ടിയില്‍ നാല് ഏക്കര്‍ ്സ്ഥലത്ത് ബസവേസരപാര്ക്ക് ഏ് ൻ്റ്മ്യൂസിയം, സോഹന്സെന്റര് എന്നിവയുടെ നിര്മാണംദ്രുതഗതിയില് നടന്നുവരുന്നു. ലോകത്തിലെ തന്നെ ആദ്യത്തേതാണ് ഈ മഠം. ഇവിടെ സ്ഥാപിക്കുന്ന ബസവേസര പൂര്‍ണ്ണകായ പ്രതിമയും കേരളത്തില്‍ ആദ്യമായിട്ടാണ് സ്ഥാപിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ബസവേശ്വര പീപ്പിള്‍സ് വെല്‍വെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പാര്‍ക്കും മഠവും സ്ഥാപിക്കുന്നത്. വീരശൈവ മാതാചാര്യനും പഞ്ചാചാര്യരില് പ്രധാനിയുമായ രേണുകാചാര്യന്റെ ബിബംവും ട്രസ്റ്റ് അങ്കണത്തില്‍ സ്ഥാപിക്കും. ഇതോടെ കേരളത്തിലെ വീരശൈവരുടേയും ബസവേസര വിശ്വാസികളുടേയും ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്നും ബസവേശ്വര പിപ്പീള്സ്് വെല്‍വെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും ഓള് ഇന്ത്യ വീരശൈവ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോകുല്‍ദാസ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് കെ ഗോകുല്‍ദാസ്, രമേ്ഷ് ബാബു കഞ്ചിക്കോട്, കുട്ടന് കണ്ണാടി തുടങ്ങി ഓള് ഇന്ത്യവീരശൈവസഭ നേതാക്കൾശാസ്താംകോട്ട പനം പട്ടിയില്‍ എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും ചെയ്തു. നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി കേരളത്തിന്റെ ഐശ്വര്യമായ കണികൊന്നചെടി നടുകയും ചെയ്തു. പന്ത്രണ്ടാം ദശകത്തില്‍ കര്‍ണ്ണാടകയില്‍ രാജ ഭരണകാലത്ത് രാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മന്ത്രിയായിരന്നു ബസവേസരന്. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകാനും മുന്‍കൈ എടുത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ചരിത്രം പറയുന്നതായി കെ ഗോകുല്‍ദാസ് പറഞ്ഞു.