കോവിഡ് വാക്സിൻ ചലഞ്ച്
കണ്ണമ്പ്ര: കോവിഡ്ചലഞ്ചിന്റെ ഭാഗമായി കണ്ണമ്പ്ര സഹകരണ സേവന ബാങ്കും ജീവനക്കാരും ചേർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സമാഹാരിച്ച 7,54,303/രൂപ
നിയുക്ത എംഎൽഎ പി പി സുമോദിനെ ഏൽപിച്ചു.
ബാങ്ക് പ്രസിഡന്റ് ശ്രീ.പി.കെ.ഹരിദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ.നാരായണൻ, എം.കെ.സുരേന്ദ്രൻ, കെ.സുലോചന തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രൻ സ്വാഗതവും ഡയറക്ടർ കെ.വി.ദേവദാസ് നന്ദിയും പറഞ്ഞു